ഭരണഘടനയിലെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഇന്ത്യയിലെ ഇരുപത്തിരണ്ട് ഔദ്യോഗിക ഭാഷകളിൽ ഒന്നാണ് മലയാളം. ഇന്ത്യയിൽ പ്രധാനമായും കേരള സംസ്ഥാനത്തിലും ലക്ഷദ്വീപിലും പുതുച്ചേരിയുടെ ഭാഗമായ മയ്യഴിയിലും സംസാരിക്കപ്പെടുന്ന ഭാഷയാണ് മലയാളം. ഇതു ദ്രാവിഡ ഭാഷാ കുടുംബത്തിൽപ്പെടുന്നു. ഇന്ത്യയിൽ ശ്രേഷ്ഠഭാഷാ പദവി ലഭിക്കുന്ന അഞ്ചാമത്തെ ഭാഷയാണ് മലയാളം മലയാളം മരിക്കുന്നു എന്ന വിലാപവും വികാരപ്രകടനങ്ങളും ഒരുവശത്ത് നടക്കുമ്പോഴാണ് സാങ്കേതികമുന്നേറ്റങ്ങളിലൂടെ മലയാളത്തെ പുതിയ ആകാശങ്ങളിലേക്ക് കൈപിടിച്ചുയർത്തുന്ന സഫലയത്‌നങ്ങൾ മുന്നേറിക്കൊണ്ടിരിക്കുന്നത്. വാമൊഴികളിലൂടെ, അനുഭവങ്ങളിലൂടെ പകർന്നു കിട്ടിയ നാട്ടറിവുകളും ഒറ്റമൂലികളും, പഴഞ്ചൊല്ലുകൾ, മാപ്പിളപ്പാട്ടുകൾ, ക്രിസ്ത്യൻ പാട്ടുകൾ , ഓണപ്പാട്ടുകൾ, കവിതകൾ, അദ്ധ്യാത്മരാമായണം, സത്യവേദപുസ്തകം, വിശുദ്ധ ഖുർആൻ, കുഞ്ചൻനമ്പ്യാരുടെ കൃതികൾ, നാരായണീയം, കൃഷ്ണഗാഥ, ജ്ഞാനപ്പാന എന്നിങ്ങനെ ഒട്ടേറെ അമൂല്യ ഗ്രന്ഥങ്ങൾ സമാഹരിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്കും മറ്റും ആവശ്യമായ പഠനസഹായികളും മറ്റും പുതുതായി രചിച്ചു ചേർക്കുന്ന പുസ്തകശാലയും കേരളീയർക്ക് പ്രയോജനപ്പെടുത്താവുന്നതാണ്. പഠനസഹായികൾ, ഉള്ളടക്കങ്ങൾ എന്നിവ വരും കാലങ്ങളിൽ ഏറെപ്രയോജനപ്പെട്ടേക്കും. അറിവു പങ്കു വയ്ക്കുക, വിജ്ഞാനം സ്വതന്ത്രമാക്കുക എന്നീ ലക്ഷ്യങ്ങളോടെ ഉയർന്ന ഗുണമേന്മയുള്ള ഉള്ളടക്കങ്ങൾ ഈ വെബ്സൈറ്റിലൂടെ ലഭ്യമാകുന്നതാണു്.