Logo
Search
Search
View menu

Malar Vennilavo

Documents | Malayalam

“Malarvennilaavo madhura kinavo, madhumaasa raavo neeyaro” is a Malayalam song from the movie Kaamadhenu which was released in the year 1976. The lyrics for this song were written by Yusaf Ali Kecheri. This song was beautifully composed by music director Shankar Ganesh. The song is sung by P Jayachandran.

"പാപ്പനംകോട് ലക്ഷ്മണന്റെ തിരക്കഥയിൽ ജെ ശശികുമാർ സംവിധാനം ചെയ്ത 1976ൽ പുറത്തിറങ്ങിയ കാമധേനു എന്ന ചിത്രത്തിലെ ഗാനമാണ് ""മലർവെണ്ണിലാവോ മധുരക്കിനാവോ, മധുമാസ രാവോ നീയാരോ, തുടിക്കുന്നകണ്ണിൽ പിടയ്ക്കുന്ന മീനോ, തുടുക്കുന്ന ചുണ്ടിൽ വഴിയുന്ന തേനോ"". യൂസഫലി കേച്ചേരിയുടെ വരികൾക്ക് സംഗീതസംവിധാനം ചെയ്തത് ശങ്കർ ഗണേഷാണ്. മനോഹരമായ ഈ ഗാനം ആലപിച്ചിരിക്കുന്നത് പി ജയചന്ദ്രനാണ്. എച് ആർ ഫിലിംസിന്റെ ബാനറിൽ ഹസ്സൻ റഷീദാണ് ഈ ചിത്രം നിർമിച്ചത്. പ്രേംനസീർ, ജയൻ, അടൂർ ഭാസി, ശ്രീവിദ്യ, ജയഭാരതി, കുതിരവട്ടം പപ്പു തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തിയത്. സായി പ്രസാദ്, മസ്താൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത്. ചിത്രസംയോജനം കെ ശങ്കുണ്ണി. കണ്ണുനീരിനും റ്റാറ്റാ, പൊന്നാര്യൻ കതിരിട്ട്, അങ്ങാടി ചുറ്റി വരും എന്നിവയാണ് ഈ ചിത്രത്തിലെ മറ്റു ഗാനങ്ങൾ."

Picture of the product
Lumens

Free

PDF (1 Pages)

Malar Vennilavo

Documents | Malayalam