Documents | Malayalam
Song: "Kuttandan Punchayile" ( Folk Song in Malayalam – Nadanpattu ) This is one of the most popular folk song in Kerala. It is actually called a “vanchipatt” or boat song because it is usually sung while rowing boats in boat races.
കുട്ടനാടന് പുഞ്ചയിലെ - മലയാളം വഞ്ചിപ്പാട്ട് (നാടൻ പാട്ട്) - - വളരെ ഇമ്പമുള്ള ഈ ഗാനത്തിന്റെ വരികൾ ഇതാ കാവാലം ചുണ്ടന് എന്ന ചിത്രത്തില് യേശുദാസും സംഘവും പാടുന്ന ഈ വഞ്ചിപ്പാട്ട് കാലാതിവര്ത്തി യാണ്. ഇന്നും കുട്ടനാട്ടിലെ ജലോത്സവങ്ങളില് തുഴയാളുകളെയും കാണികളെയും ആവേശത്തിലാറാടിക്കുന്ന ഈ കുട്ടനാടന് പുഞ്ചപ്പാട്ടിന് നിറ യൗവനമാണ്..ഗാനമേളകളില് ഇപ്പോഴും ആസ്വാദകര് ആവശ്യപ്പെടുന്ന ഗാനമാണ് കുട്ടനാടന് പുഞ്ചയിലെ... നതോന്നത താളത്തിന്റെപ ആര്ജ്ജ്വം ആവാഹിച്ച ആ ഗാനം മലയാളികള് മനസ്സില് ഏറ്റു പാടുന്നു. ഗാന രചന: വയലാര്, സംഗീതം: ദേവരാജന്, പാടിയത്: യേശുദാസും സംഘവും. വളരെ ഇമ്പമുള്ള ഈ ഗാനത്തിന്റെ വരികൾ ---കുട്ടനാടൻ പുഞ്ചയിലെ. തെയ് തെയ് തക തെയ് തെയ് തോം. കൊച്ചു പെണ്ണെ കുയിലാളേ, തിത്തിത്താതി തെയ് തെയ്, കൊട്ടുവേണം കുഴൽവേണം കുരവവേണം ഓ തിത്തിത്താരാ തിത്തിത്തെയ്, തിത്തൈ തിത്തൈ തകതെയ് - വരവേൽക്കാനാളു വേണം, കൊടി തോരണങ്ങൾ വേണം, വിജയശ്രീലാളിതരായ് വരുന്നൂ ഞങ്ങൾ ( ഓ തിത്തിത്താരാ ) ---കറുത്ത ചിറകു വെച്ചു തിത്തൈ തക തെയ് തെയ് തോം അരയന്നക്കിളി പോലെ തിത്തിത്താരാ തെയ് തെയ് കുതിച്ചു കുതിച്ചു പായും കുതിര പോലെ ( ഓ തിത്തിത്താരാ ) ---തോൽവിയെന്തെന്നറിയാത്ത തല താഴ്ത്താനറിയാത്ത കാവാലം ചുണ്ടനിതാ ജയിച്ചു വന്നൂ ( ഓ തിത്തിത്താരാ ) --- കുട്ടനാടൻ പുഞ്ചയിലെ കൊച്ചു പെണ്ണെ കുയിലാളേ കൊട്ടുവേണം കുഴൽവേണം കുരവവേണം ( ഓ തിത്തിത്താരാ )---പമ്പയിലെ പൊന്നോളങ്ങൾ തിത്തൈ തക തെയ് തെയ് തോം ഓടി വന്നു പുണരുന്നൂ തിത്തിത്താരാ തെയ് തെയ് തങ്കവെയിൽ നെറ്റിയിന്മേൽ പൊട്ടു കുത്തുന്നൂ ( ഓ തിത്തിത്താരാ )--- തെങ്ങോലകൾ പൊന്നോലകൾ മാടി മാടി വിളിക്കുന്നു തെന്നൽ വന്നു വെഞ്ചാമരം വീശിത്തരുന്നൂ( ഓ തിത്തിത്താരാ )--- (കുട്ടനാടൻ പുഞ്ചയിലെ) ---ചമ്പക്കുളം പള്ളിക്കൊരു തെയ് തെയ് തക തെയ് തെയ് തോം വള്ളം കളി പെരുന്നാള് തിത്തിത്താരാ തെയ് തെയ് അമ്പലപ്പുഴയിലൊരു ചുറ്റു വിളക്ക് ( ഓ തിത്തിത്താരാ ) --- കരുമാടിക്കുട്ടനിന്ന് പനിനീർക്കാവടിയാട്ടം കാവിലമ്മക്കിന്നു രാത്രി ഗരുഡൻ തൂക്കം ( ഓ തിത്തിത്താരാ) (കുട്ടനാടൻ പുഞ്ചയിലെ).
Free
PDF (1 Pages)
Documents | Malayalam