Audio | Malayalam
It was the wedding of Kunjimarakar, the only son of Amina Umma and Abdullah, at Manath Paramb. Crowds thronged the pandal for the wedding, which was celebrated all over the country. Amina was eager to see the marriage of 22-year-old Kunjimarakar. Zainuddin Makhdoom identified Kunjimarakar who came to Ponnani with a basket of fish to support his family. Makhdoom attended the reception and expressed his desire to send his son to the Darass of the Great Jumaat Mosque and Amina accepted it with pleasure. At a time when the atrocities of the Parangis were unbearable, they persecuted Muslims by looting Muslim centers, demolishing mosques and burning the Qur'an. The Parangis again tried to provoke the Ponnanis by dissolving their fighting spirit in blood. Meanwhile on Kunjimarakar's wedding, People sang around the white-dressed Groom. An old man had already come to the pandal and called out loud. "Those who want Heaven should come forward as the Parangis have taken our female calf." The news of the abduction of Fatima, a young woman from Veliyamkode, and the sound of patriotism in the heart of the Groom awoke. Kunjimarakar hugged Umma and asked for her consent. She felt pride on her son's good deed.
മാനാത്ത് പറമ്പിൽ ആമിന ഉമ്മയുടെയും അബ്ദുല്ലയുടെയും ഏകപുത്രൻ കുഞ്ഞിമരക്കാറിൻ്റെ വിവാഹമായിരുന്നു അന്ന്. നാടെങ്ങും അടക്കി പറഞ്ഞുള്ള കല്യാണത്തിന് പന്തലിൽ എങ്ങും പുരുഷാരം നിറഞ്ഞിരുന്നു. 22 വയസ്സുള്ള കുഞ്ഞിമരക്കാറിൻ്റെ വിവാഹം കാണാൻ ഏറെ ആഗ്രഹിച്ചത് ആമിനുമ്മ തന്നെയായിരുന്നു. കുടുംബം പുലർത്താൻ മീൻകൊട്ട യുമായി പൊന്നാനിയിൽ എത്തിയ കുഞ്ഞിമരക്കാറിനെ സൈനുദ്ദീൻ മഖ്ദൂം തിരിച്ചറിഞ്ഞു. മഖ്ദൂം തങ്ങൾ സൽക്കാരത്തിൽ പങ്കെടുക്കുകയും മകനെ വലിയ ജുമാഅത്ത് പള്ളിയിലെ ദർസിൽ അയക്കണമെന്ന ആഗ്രഹം അറിയിക്കുകയും ആമിനുമ്മ അത് സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തു. പറങ്കികളുടെ ക്രൂരത അസഹനീയമായ കാലത്ത് മുസ്ലിം കേന്ദ്രങ്ങൾ കൊള്ളയടിച്ചും പള്ളികൾ തകർത്തും ഖുർആൻ കത്തിച്ചും അവർ മുസ്ലീങ്ങളെ ദ്രോഹിച്ചിരുന്നു . പോരാട്ടവീര്യം രക്തത്തിൽ അലിഞ്ഞ് പൊന്നാനിക്കാരെ പ്രകോപിപ്പിക്കാൻ പറങ്കികൾ വീണ്ടും ശ്രമിച്ചിരുന്നു. ഇതിനിടയിലാണ് കുഞ്ഞിമരക്കാറിൻ്റെ കല്യാണം. വെള്ള കുപ്പായമിട്ട പുതിയാപ്പിളക്ക് ചുറ്റുമിരുന്ന് ആളുകൾ പാട്ടുപാടി. ഇതിനകം പന്തലിൽ ഒരു വൃദ്ധൻ വന്നു ഉറക്കെ വിളിച്ചു പറഞ്ഞു. "പറങ്കികൾ നമ്മുടെ പെൺ കിടാവിനെ പിടിച്ചുകൊണ്ടു പോയേ സുബർക്കം വേണ്ടവർ മുന്നോട്ടു വരിൻ". വെളിയംകോട് ഉള്ള ഫാത്തിമ എന്ന യുവതിയെ പറങ്കികൾ പിടിച്ചുകൊണ്ടുപോയ വാർത്ത കേട്ടതും പുതു മണവാളൻ്റെ ഉള്ളം ദേശ സ്നേഹത്തിൻെറ പെരുമ്പറ മുഴങ്ങി കേട്ടു. ഉമ്മയെ കെട്ടിപ്പിടിച്ച് കുഞ്ഞിമരക്കാർ സമ്മതം ചോദിച്ചു. ഏക മകൻറെ നെഞ്ചുറപ്പിനു മുന്നിൽ മാതൃഹൃദയം തേങ്ങി.
Free
MP3 (0:06:26 Minutes)
Audio | Malayalam