Logo
Search
Search
View menu

Thanjavoorenna Naattil Muthupetta Davoodhul Hakeem Valiyullahi

Audio | Malayalam

Muthupetta is a village in Thanjavur district in the state of Tamil Nadu. Davoodhul Hakeem Valiyullahi is laid to rest at the Dargah Sharif in Muthupetta. Muslim scholars have testified that Sheikh Dawood al-Hakim was a saint who was born and died in the community of Prophet Moses (peace be upon him). The tomb, which is about twenty feet long, marks the height of the body of the contemporaries of Prophet Moses. An ordinary farmer from Muthupetta was the reason for seeing the light in this sacred tomb. When he was plowing the field, a stone stopped him and when he removed the stone, he saw a part of the great man's foot there. Upon closer inspection it was realized that it was a grave and the farmer immediately lost sight of both. When the farmer worked hard and put the stone back in place, he regained his sight. The farmer who slept that night witnessed a nightmare. Lying in the grave, I informed the farmer that I belonged to the community of Prophet Moses and the best of the Mahatmas who memorized the Torah and understood the arrival and mission of the Prophet Muhammad (peace be upon him) in this scripture.

തമിഴ്നാട്ടിലെ തഞ്ചാവൂർ ജില്ലയിലെ ഒരു ഗ്രാമമാണ് മുത്തുപ്പേട്ട. ദാവൂദുൽ ഹക്കീം വലിയ്യുല്ലാഹി ആണ് മുത്തുപ്പേട്ടയിലെ ദർഗ്ഗാ ശരീഫിൽ അന്ത്യവിശ്രമം കൊള്ളുന്നത്. പ്രവാചക ശ്രേഷ്ഠരായിരുന്ന മൂസാ നബി അലൈഹിസ്സലാമിൻ്റെ സമുദായത്തിൽ ജനിച്ച് വിയോഗം വരിച്ച പുണ്യാത്മാവായിരുന്നു ശൈഖ് ദാവൂദുൽ ഹക്കീം എന്ന് മുസ്ലിം പണ്ഡിതലോകം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇരുപത് മുഴത്തോളം നീളം വരുന്ന ഈ പുണ്യ ഖബർ മൂസാ നബിൻ്റെ സമകാലീനരുടെ ശാരീരിക പൊക്കത്തെ അടയാളപ്പെടുത്തുന്നു. മുത്തുപ്പേട്ടയിലെ ഒരു സാധാരണ കർഷകനായിരുന്നു ഈ പുണ്യ കബറിടത്തിൽ വെളിച്ചം കാണാൻ നിമിത്തമായത്. കൃഷിയിടത്തിൽ നിലം ഉഴുതു മറിക്കുമ്പോൾ ഒരു കല്ല് തടയുകയും ആ കല്ല് എടുത്തു മാറ്റിയപ്പോൾ അവിടെ മഹാൻ്റെ കാലിൻറെ ഒരു ഭാഗം കാണാനിടയായി. ഏറെ സൂക്ഷിച്ചു നോക്കിയപ്പോൾ അതൊരു ഖബർ ആണെന്നും മനസ്സിലാവുകയും ഉടനെതന്നെ കർഷകൻറെ ഇരു കാഴ്ചകൾ നഷ്ടപ്പെടുകയും ചെയ്തു. കർഷകൻ ഏറെ പണിപ്പെട്ട് ആ കല്ലു യഥാസ്ഥാനത്ത് സ്ഥാപിച്ചപ്പോൾ അദ്ദേഹത്തിന് കാഴ്ച തിരികെ ലഭിച്ചു. അന്നുരാത്രി കിടന്നുറങ്ങിയ കർഷകൻ ഒരു മഹാസ്വപ്നത്തിന് സാക്ഷിയായി. ഖബറിൽ കിടക്കുന്ന ഞാൻ മൂസാനബി അലൈഹിസ്സലാമിൻ്റെ സമുദായത്തിൽപ്പെട്ടവരും തൗറാത്ത് മനപ്പാഠമാക്കിയ മഹാത്മാക്കളിൽ ഉത്തമരും പ്രസ്തുത വേദഗ്രന്ഥത്തിൽ മുഹമ്മദ് നബി സല്ലല്ലാഹു അലൈഹി വസല്ലമയുടെ ആഗമനവും ദൗത്യവും മനസ്സിലാക്കിയവരും ആണെന്ന് കർഷകനെ അറിയിച്ചു.

Picture of the product
Lumens

Free

MP3 (0:04:35 Minutes)

Thanjavoorenna Naattil Muthupetta Davoodhul Hakeem Valiyullahi

Audio | Malayalam