Documents | Malayalam
The song 'Sindhugangathadangalil...' is from the drama 'Simham uranguna kaadu'. The song was written by Kaniyampuram Ramachandran, G Devarajan gave the music and Somalatha sang the song. The playwright is Kaniyapuram Ramachandran. Kaniyapuram Ramachandran has made his mark in the Malayalam drama industry as a playwright and songwriter. From 1962, He worked in the field of drama in connection with KPAC. Kaniyapuram's entry into the film industry began with the song 'Pachamarakadukale' from the movie 'Manikyakottaram'.
"സിംഹം ഉറങ്ങുന്ന കാട്" എന്ന നാടകത്തിലെ ഗാനമാണ് "സിന്ധുഗംഗാതടങ്ങളിൽ വിന്ധ്യഹിമാചലപദങ്ങളിൽ ഇൻഡ്യയിലാകെയിരമ്പുന്നു യുവകോടികളുടെ ശബ്ദം തൊഴിൽ തരൂ തൊഴിൽ തരൂ തൊഴിലില്ലെങ്കിൽ ജയിൽ തരൂ" എന്ന ഈ ഗാനം. കണിയാപുരം രാമചന്ദ്രൻ എഴുതി , ജി ദേവരാജൻ സംഗീതം നൽകി, സോമലത ആലപിച്ച ഗാനം. നാടക രചയിതാവ് കണിയാപുരം രാമചന്ദ്രൻ ആണ്. നാടക രചയിതാവ്, നാടകഗാന രചയിതാവ് എന്നീ നിലകളിൽ മലയാള നാടകരംഗത്ത് കണിയാപുരം രാമചന്ദ്രൻ തനതായ വ്യക്തിമുദ്ര പതിപ്പിച്ചു. 1962 മുതൽ കെ. പി. എ. സി. യുമായി ബന്ധപ്പെട്ടു നാടകരംഗത്ത് ഇദ്ദേഹം പ്രവർത്തിച്ചു. മാണിക്യക്കൊട്ടാരം എന്ന ചലച്ചിത്രത്തിലെ പച്ചമരക്കാടുകളേ എന്ന ഗാനം രചിച്ചു കൊണ്ടാണ് കണിയാപുരത്തിന്റെ ചലച്ചിത്രപ്രവേശം ആരംഭിച്ചത്.
Free
PDF (2 Pages)
Documents | Malayalam