Logo
Search
Search
View menu

Sankeerthanangal - Chapters 1 to 30

Audio | Malayalam

A psalm is a sacred song, hymn or poem; Generally, the term is associated with the book of Psalms, which contains 150 of these sacred works of the Bible. Most psalms are believed to have been originally written by David, a Hebrew king who lived in 970 BC. The King James Version of the Old Testament Bible contains the most famous English translation of the Psalms. Although the King James Version was completed in 1611, the original Hebrew Psalms are thought to date to between the thirteenth and third centuries BC. The main theme of the book of Psalms is the expression of faith in God. The majority of personal psalms include praise for the power and blessing of God, for the creation of the world, and for his past work of redemption for Israel. They envision a world where each one will praise God, and God will listen and answer their prayers. The Psalms make us reach prayer in a new spirit. They realize that we are not the first to feel that God is silent when we pray, and that we do not feel tremendous pain and panic when we pray.

എബ്രായ ബൈബിളിലേയും ക്രിസ്ത്യാനികളുടെ പഴയനിയമത്തിലേയും ഒരു ഗ്രന്ഥമാണ് സങ്കീര്‍ത്തനങ്ങള്‍. യഹൂദരുടെ ധാര്‍മ്മികതയുടെയും സമൃദ്ധിയേയും വൈവിദ്ധ്യത്തേയും പ്രതിനിധാനം ചെയ്തു കൊണ്ട് എഴുതപ്പെട്ട നൂറ്റി അമ്പത് വിശുദ്ധഗീതങ്ങളുടെ ശേഖരം ആണ് സങ്കീര്‍ത്തനം എന്ന പുസ്തകത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. സമാഹാരത്തിന്റെ 'തെഹില്ലിം' എന്ന എബ്രായ നാമത്തിന് സ്തുതികള്‍ എന്നാണ് അര്‍ത്ഥം വരുന്നത്. യഹൂദരുടെ വിശുദ്ധഗ്രന്ഥങ്ങളുടെ പുരാതന ഗ്രീക്കു പരിഭാഷയായ സെപ്ത്വജിന്റില്‍ ഇതിനു 'സാമോയി' എന്നാണു പേര് കൊടുത്തിരിക്കുന്നത്. തന്തികളുള്ള വീണ, തംബുരു മുതലായ സംഗീതോപകരണങ്ങളില്‍ പാടുന്ന പാട്ട് എന്നായിരുന്നു ഈ പേരിന്റെ മൂലാര്‍ത്ഥം വരുന്നത് എന്ന് കാണാം. സമാഹാരത്തിനു പൊതുവായുള്ള ഈ പേരിനു പുറമേ, പല സങ്കീര്‍ത്തനങ്ങളുടേയും ശീര്‍ഷകഭാഗത്തായിട്ട് സംഗീതസംബന്ധിയായ സൂചനകളും അതുപോലെ നിര്‍ദ്ദേശങ്ങളും ചേര്‍ത്തതായും കാണാം. ആദിമ കാലഘട്ടത്തുള്ള വിശ്വാസി സമൂഹങ്ങള്‍ക്കു പരിചിതമായിരുന്നിരിക്കാവുന്ന രാഗങ്ങളും അതില്‍ ഉള്‍പ്പെടുന്നു. സാഹിത്യഘടനയില്‍ ഇതൊരു സമ്പൂര്‍ണ്ണ സ്തുതിപ്പാണെന്ന കാര്യത്തില്‍ സംശയമില്ല. അതിനാല്‍ സങ്കീര്‍ത്തനത്തില്‍ സ്തുതിപ്പിന്റെയും അല്ലെങ്കില്‍ സ്തുതിയുടെയും ഭാവങ്ങളാണ് മുന്തിനില്ക്കുന്നതെന്ന് നിസ്സംശയം പറയാം. ആനൂ കൂല്യങ്ങള്‍ക്കുവേണ്ടി അല്ലെങ്കില്‍ സഹായത്തിനായി ഗായകന്‍ ദൈവത്തോട് അപേക്ഷിക്കുകയല്ല. മറിച്ച് ദൈവത്തെ മഹത്വപ്പെടുത്തുകയാണ് ചെയ്യുന്നത് എന്നാണ് സങ്കീര്‍ത്തനങ്ങളില്‍ കാണാന്‍ സാധിക്കുന്നത്.

Picture of the product
Lumens

Free

RAR (30 Units)

Sankeerthanangal - Chapters 1 to 30

Audio | Malayalam