Documents | Malayalam
Pazhamchollukal or Proverbs: - Pazhamchollukal is a comprehensive and concise form of traditional expression. The word is meant to be an old saying that has been said by many in a community for a long time. They have contributed to the social and intellectual development of the rural people. Pazhamchollukal reflects the spirit and heart of their time. According to the great poet Kumaranasan, pazhamchollukal or sayings are proverbs that have been said by many people for a long time. The meaning of this word is an old saying, the word of the ancients - given as pazhamchollukal that has formed part of our folk literature. These sayings were passed down orally from generation to generation and developed over time. Such sayings contain the social and cultural reflections of ancient human life. Proverbs have changed the way people work, practice, history, art, and philosophy of their time.
"പഴഞ്ചൊല്ലുകൾ:- പരമ്പരാഗതമായ ആശയ അഭിവ്യഞ്ജനത്തിന്റെ സമഗ്രവും സംക്ഷിപ്തവുമായ രൂപമാണ് പഴഞ്ചൊല്ലുകൾ. ഒരു ജനസമുദായത്തിൽ പണ്ടേക്കുപണ്ടേ പലരും പറഞ്ഞു പഴക്കം സിദ്ധിച്ചിട്ടുള്ള ചൊല്ലുകൾ എന്നാണിവാക്ക് അർത്ഥം കല്പിച്ചിരിക്കുന്നത്. ഗ്രാമീണ ജനതയുടെ സാമൂഹികവും ബൗദ്ധികവുമായ വളർച്ചയിൽ ഇവ പങ്കുവഹിച്ചിട്ടുണ്ട്. പഴഞ്ചൊല്ലുകൾ അവയുണ്ടായ കാലത്തെ ആത്മാവും ഹൃദയവും പ്രതിഫലിപ്പിക്കുന്നു. മഹാകവി കുമാരനാശാന്റെ അഭിപ്രായത്തിൽ പണ്ടേയ്ക്ക് പണ്ടേ പലരും പറഞ്ഞു പഴക്കം വന്നിട്ടുള്ള ചൊല്ലുകളാണ് പഴഞ്ചൊല്ലുകൾ അഥവാ പഴമൊഴികൾ എന്ന് അറിയപ്പെടുന്നത്. ഈ വാക്കിന്റെ അർത്ഥം പഴക്കമുള്ള ചൊല്ല്, പണ്ടുള്ളവരുടെ വാക്ക് എന്നിങ്ങനെയാണ് നൽകിയിട്ടുള്ളത് നമ്മുടെ നാടൻ സാഹിത്യത്തിന്റെ ഭാഗമായി രൂപം കൊണ്ടിട്ടുള്ളവയാണ് പഴഞ്ചൊല്ലുകൾ. ഈ ചൊല്ലുകൾ വാമൊഴിയായി തലമുറകളിൽ നിന്നും തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയും കാല ദേശങ്ങൾക്ക് അനുസരിച്ച് വികസിക്കുകയും ചെയ്തു. പഴയകാലമനുഷ്യജീവിതത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ പ്രതിഫലനങ്ങൾ ഇത്തരം ചൊല്ലുകളിൽ അടങ്ങിയിരിക്കുന്നു. അതത് കാലങ്ങളിലെ മനുഷ്യരുടെ തൊഴിൽ, ആചാരം, ചരിത്രം, കല, തത്വശാസ്ത്രം തുടങ്ങിയ വിഷയങ്ങൾ പഴഞ്ചൊല്ലുകളിൽ വ്യത്യാസങ്ങൾ വരുത്തിയിട്ടുണ്ട്"
Free
PDF (2 Pages)
Documents | Malayalam