Logo
Search
Search
View menu

Kunjan Nambiar

Documents | Malayalam

Kunchan Nambiar is the founder of the Thullal movement. He was a prominent Malayalam poet of the eighteenth century (1705-1770). Nambiar is one of the foremost comedians. The hallmark of his work is humorous social critique. Killikurissi was born in Palakkad, Palakkad district in the state of Kerala. It is believed that the poet Marthanda Varma was a member of the audience. Kunchan Nambiar is a versatile genius who has given a poetic and artistic touch to Malayalam by combining the spirit of folk art and classic stories with an emphasis on the tastes of the people. The stories about him are famous for completing every aspect of his life with poetry. Nambiar is said to have written 64 verses in three categories, namely Ottan, Sheethankan and Parayan.

കുഞ്ചൻ നമ്പ്യാർ. തുള്ളൽ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവാണു കുഞ്ചൻ നമ്പ്യാർ. പതിനെട്ടാം നൂറ്റാണ്ടിലെ (1705-1770) പ്രമുഖ മലയാളഭാഷാ കവിയാണ് ഇദ്ദേഹം . ഹാസ്യകവികളിൽ അഗ്രഗണനീയനാണ് നമ്പ്യാർ. നർമ്മത്തിൽ പൊതിഞ്ഞ സാമൂഹ്യവിമർശനമാണ് അദ്ദേഹത്തിന്റെ കൃതികളുടെ മുഖമുദ്ര. പാലക്കാട് ജില്ലയിൽ കിള്ളിക്കുറിശ്ശി മംഗലത്തെ കലക്കത്തു ഭവനത്തിൽ ജനിച്ചു. മാർത്താണ്ഡവർമ്മയുടെ കവി സദസ്സിൽ അംഗമായിരുന്നതായി വിശ്വസിക്കപ്പെടുന്നു. ജനങ്ങളുടെ അഭിരുചിക്ക് പ്രാധാന്യം നൽകികൊണ്ട് നാടൻ കലാരൂപങ്ങളുടെയും ക്ലാസിക് കഥകളുടേയും ചൈതന്യത്തെ ഒരുമിച്ച് ചേർത്ത് ഒരു കാവ്യ - കലാരൂപം മലയാളത്തിനു നൽകിയ ഒരു ബഹുമുഖ പ്രതിഭയാണ് കുഞ്ചൻനമ്പ്യാർ. ജീവിതത്തിന്‍റ ഓരോ ഏടും കവിതകളാല്‍ സമ്പൂര്‍ണമാക്കിയ അദ്ദേഹത്തെക്കുറിച്ചുള്ള കഥകള്‍ പ്രശസ്തമാണ്. ഓട്ടന്‍, ശീതങ്കന്‍, പറയന്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായി 64 തുള്ളലുകള്‍ നമ്പ്യാര്‍ എഴുതിയതായി പറയപ്പെടുന്നു.

Picture of the product
Lumens

Free

PDF (13 Pages)

Kunjan Nambiar

Documents | Malayalam