Audio | Malayalam
Dua is an Arabic word meaning to call, to ask, to ask. Praying to Allah for help is also called dua. Prayer is as old as human history. There is prayer in every religion in the universe. The prayers of Prophet Hazrat Adam (peace be upon him) and some other prophets are mentioned in the Holy Qur'an. Holy Islam has given great importance to prayer. The greatest prayer in worship is full of prayer from beginning to end. Prayer is the marrow of worship. Prayer is worship (Hadith). Prayer is the act of giving up all hope of anyone other than Allah and calling on Him alone.
വിളിക്കുക, ചോദിക്കുക, ആവശ്യപ്പെടുക എന്നീ അര്‍ത്ഥമുള്ള അറബി പദമാണ് ‘ദുആ’. അല്ലാഹുവിനോട് സഹായം തേടുന്നതിനെയും ദുആ എന്നാണ് പറയുക. പ്രാര്‍ത്ഥനക്ക് മനുഷ്യ ചരിത്രത്തോളം തന്നെ പഴക്കമുണ്ട്. പ്രപഞ്ചത്തിലെ എല്ലാ മതങ്ങളിലും പ്രാര്‍ത്ഥനയുണ്ട്. ഹസ്റത്ത് ആദം നബി(അ)ന്‍റെയും മറ്റു ചില പ്രവാചകന്മാരുടെയും പ്രാര്‍ത്ഥനകള്‍ വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശിച്ചിട്ടുണ്ട്. പരിശുദ്ധ ഇസ്ലാം മതം പ്രാര്‍ത്ഥനക്ക് വളരെയേറെ പ്രാധാന്യം നല്‍കിയിട്ടുണ്ട്. ആരാധനകളില്‍ ഏറ്റവും ശ്രേഷ്ഠമായ നിസ്കാരത്തില്‍ തുടക്കം മുതല്‍ ഒടുക്കം വരെ പ്രാര്‍ത്ഥന നിറഞ്ഞുനില്‍ക്കുന്നു. പ്രാര്‍ത്ഥന ആരാധനയുടെ മജ്ജയാണ്. പ്രാര്‍ത്ഥന തന്നെയാണ് ആരാധന (ഹദീസ്). മനുഷ്യന്‍ അല്ലാഹു അല്ലാത്തവരില്‍ നിന്ന് എല്ലാ പ്രതീക്ഷകളും വെടിഞ്ഞ്, അവനെ മാത്രം വിളിക്കുന്ന പ്രവര്‍ത്തനമാണ് പ്രാര്‍ത്ഥന.
Free
MP3 (0:03:49 Minutes)
Audio | Malayalam