Documents | Malayalam
Song : Chenthamara Chelulla penne ( Folk Song in Malayalam – Nadanpattu )
ചെന്താമര ചേലുള്ള പെണ്ണേ.. ചെമ്പകപ്പൂ മണമുള്ള പെണ്ണേ.., പെണ്ണേ നിന്റെ പെരെന്താണെടി പൂവാലങ്കിളിയേ…---- ചെന്താമര പറിക്കാനും വേണ്ടി.. ചെമ്പകപ്പൂ മണക്കാനും വേണ്ടി, എത്ര ഞാൻ പാഞ്ഞു നടന്നെടീ പൂവാലങ്കിളിയേ..--- കള്ളക്കണ്ണാലെന്റെ നെഞ്ചിലോന്നാ മലരമ്പുതൊടുത്തവളേ നിന്റെ, കള്ള നുണക്കുഴിയൂറുന്ന പുഞ്ചിരി ഞാനൊന്ന് കണ്ടോട്ടേ.--- കരിമിഴിയുള്ള കണ്ണാളേ.. കരിവളയിട്ട കയ്യാലേ., മാറിലടക്കിയ ബാലപാഠത്തിലെനിക്കൊരിടം തരുമോ.എന്റെ ഇണക്കുയിലേ….( ചെന്താമര ചേലുള്ള) --- പുഞ്ചിരിയാലെന്നെ നോക്കി മയക്കിയ സുന്ദരപ്പെണ്ക്കൊടിയേ നിന്റെ, മുല്ല മുടിയിലെ ചെമ്പക മൊട്ടൊന്നെനിക്ക് കടം തരുമോ...--- പഞ്ചവര്ണ്ണക്കിളിപ്പെണ്ണാളേ.. കൊഞ്ചും മൊഴിയൊന്ന് കേട്ടാലേ..,എന്നുമാ കണ്ണിലെ കാണും കനവിലെ കാമുകനല്ലേ ഞാന്‍ --- ചെന്താമര ചേലുള്ള പെണ്ണേ.. ചെമ്പകപ്പൂ മണമുള്ള പെണ്ണേ.., പെണ്ണേ നിന്റെ പെരെന്താണെടി പൂവാലങ്കിളിയേ…--- ചെന്താമര പറിക്കാനും വേണ്ടി ചെമ്പകപ്പൂ മണക്കാനും വേണ്ടി, എത്ര ഞാൻ പാഞ്ഞു നടന്നെടീ പൂവാലങ്കിളിയേ....
Free
PDF (3 Pages)
Documents | Malayalam