Documents | Malayalam
This temple complex is located on the west bank of the river Pampana in the heart of Chengannur city. The main deities in the temple are Goddess Parvati and Lord Mahadevan. Although the temple is named after Lord Mahadev, it is named after the Goddess. The main feature of this temple is that Lord Mahadev is seated with Goddess Parvati. Chengannur Mahadeva-Parvati Temple is an ancient and historic temple located in the town of Chengannur in Alappuzha district. The present day temple was built during the reign of the Vanjipuzha lords who ruled from Chengannur. The main festivals of the temple are Navratri-Vidyarambam in the month of Kanni and Shivratri in the month of Kumbha. This great temple is under the Travancore Devaswom Board.
ചെങ്ങന്നൂർ മഹാദേവ-പാർവ്വതീക്ഷേത്രം ചെങ്ങന്നൂർ നഗരത്തിന്റെ ഹൃദയഭാഗത്ത് പമ്പാനദിയുടെ പടിഞ്ഞാറേക്കരയിലാണ് ഈ മഹാക്ഷേത്ര സമുച്ചയം നിലകൊള്ളുന്നത്. ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകൾ പാർവതി ദേവിയും മഹാദേവനുമാണ്. ക്ഷേത്രം മഹാദേവന്റെ പേരിലാണെങ്കിലും അറിയപ്പെടുന്നത് ദേവിയുടെ പേരിലാണ്. ഈ ക്ഷേത്രത്തിൽ പാർവതി സമേതനായി ആണ് മഹാദേവൻ ഇരിക്കുന്നതെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ നഗരത്തിൽ സ്ഥിതിചെയ്യുന്ന പുരാതനവും ചരിത്രപ്രസിദ്ധവുമായ ക്ഷേത്രമാണ് ചെങ്ങന്നൂർ മഹാദേവ-പാർവ്വതീക്ഷേത്രം. ചെങ്ങന്നൂർ ആസ്ഥാനമാക്കി ഭരിച്ചിരുന്ന വഞ്ഞിപ്പുഴ തമ്പുരാക്കന്മാരുടെ കാലത്താണ് ഇന്ന് കാണുന്ന രീതിയിൽ ക്ഷേത്രനിർമ്മാണം നടത്തിയത്. കന്നിമാസത്തിലെ നവരാത്രി-വിദ്യാരംഭം, കുംഭമാസത്തിലെ ശിവരാത്രി എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങൾ. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.
Free
PDF (15 Pages)
Documents | Malayalam