Documents | Malayalam
Attukal Shree Bhagavathy Temple is a famous temple located in Thiruvananthapuram, the capital city of Kerala. The Attukal Pongala at the Attukal Bhagwati Temple in Thiruvananthapuram district is one such event that holds the Guinness World Record for the largest number of women attending a religious event. Sri Bhadrakali, the mother of primordial power, is also known as 'Attukalamma'. This ancient temple is popularly known as the 'Sabarimala of Women'. The most important festival of the place is the Pongala Festival. Pongala is celebrated on the ninth day of the Malayalam month of Makaram / Kumbham (February / March). The ceremonies begin with an offering to Lord Ganesha. The stoves of the devotees are lit after the hearth inside the temple is lit. The Pongala concludes with the temple priests sprinkling holy water on the offerings prepared by the devotees.
ആറ്റുകാൽ ശ്രീഭഗവതി ക്ഷേത്രം കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം നഗരത്തിൽ സ്ഥിതിചെയ്യുന്ന അതിപ്രശസ്തമായ ഒരു ക്ഷേത്രമാണ് ആറ്റുകാൽ ശ്രീഭഗവതി ക്ഷേത്രം. ഏറ്റവും കൂടുതൽ സ്ത്രീകൾ ഒത്തുകൂടുന്ന ഒരു മതപരമായ പ്രവർത്തനമെന്ന നിലയിൽ ഗിന്നസ് റെക്കോർഡിൽ ഇടം നേടിയ ഒരു ഉത്സവം, തിരുവനന്തപുരം ജില്ലയിലെ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ ആറ്റുകാൽ പൊങ്കാല ഒരു തരത്തിലുള്ള പ്രതിഭാസമാണ്. ആദിപരാശക്തിയുടെ മാതൃഭാവമായ ശ്രീഭദ്രകാളിയാണ് ആറ്റുകാലമ്മ"" എന്നറിയപ്പെടുന്നത്. ചിരപുരാതനമായ ഈ ക്ഷേത്രം സ്ത്രീകളുടെ ശബരിമല"" എന്നാണ് അറിയപ്പെടുന്നത്. ഇവിടുത്തെ അതിപ്രധാനമായ ഉത്സവമാണ് ""പൊങ്കാല മഹോത്സവം"". മലയാള മാസങ്ങളായ മകരം / കുംഭം (ഫെബ്രുവരി / മാർച്ച്) മാസങ്ങളിൽ നടക്കുന്ന ഉത്സവത്തിന്റെ ഒമ്പതാം ദിവസമാണ് പൊങ്കാല നടക്കുന്നത്. ഗണപതിക്ക് വഴിപാട് അർപ്പിച്ചാണ് ചടങ്ങുകൾ ആരംഭിക്കുന്നത്. ക്ഷേത്രത്തിനകത്തെ അടുപ്പ് കത്തിച്ചതിന് ശേഷമാണ് ഭക്തരുടെ അടുപ്പുകൾ കത്തിക്കുന്നത്. ഭക്തജനങ്ങൾ ഒരുക്കിയ നിവേദ്യത്തിൽ ക്ഷേത്രം പൂജാരിമാർ വിശുദ്ധജലം തളിക്കുന്നതോടെ പൊങ്കാലയ്ക്ക് സമാപനമാകും.
Free
PDF (6 Pages)
Documents | Malayalam